District News
തൃശൂർ: മുണ്ടൂപ്പാലം ജംഗ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചേലക്കോട്ടുകര ജനതാ റോഡ് എലുവത്തിങ്കൽ കുറ്റൂക്കാരൻ വർഗീസ്(74) ആണ് മരിച്ചത്. ഇന്നവെ വൈകീട്ട് 6.20ഓടെയാണ് അപകടം. ബസിനടിയിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിൽ കൂടി ചക്രം കയറിയാണ് മരണം.
വർഗീസിന്റെ അമ്മായിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുത്തശേഷം തൃശൂരിലേക്ക് പോവുന്പോഴാണ് അപകടം. തൃശൂരിൽ നവരംഗ് ആർട്സ് സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ. ബേബി. മക്കൾ: സോന, സോണിയ.
District News
തൃപ്പൂണിത്തുറ: ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ പരേതനായ ബിജുവിന്റെ മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.45ഓടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലർ 953ന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹോർമിസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റില ഭാഗത്തേക്ക് പോകവെയാണ് ആണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്പതിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
ബംഗളൂരുവിൽ ബിഎസ്സി നഴ്സിംഗ് പഠനം കഴിഞ്ഞ് ജോലി ചെയ്യവേ പിതാവ് അസുഖ ബാധിതനായതിനെ തുടർന്ന് നാട്ടിലെത്തിയ ഹോർമിസ് മേയ് ഒന്നിന് വീണ്ടും ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പിതാവ് ബിജു കഴിഞ്ഞ മാർച്ച് ആദ്യ വാരമാണ് മരിച്ചത്. മാതാവ്: നിഖി ഉറുമീസ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.
District News
പേരൂര്ക്കട: വാക്കുതര്ക്കത്തെ തുടര്ന്ന് അനുജന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന് ആശുപത്രിയില് മരിച്ചു. വട്ടിയൂര്ക്കാവ് നെട്ടയം മാമ്പഴക്കുന്ന് എംസിആര്എ 16 സൗമ്യ ഭവനില് സദാശിവന് (61) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു വട്ടിയൂര്ക്കാവ് മാമ്പഴക്കുന്ന് സ്വദേശി മനോഹരനെ (44) വട്ടിയൂര്ക്കാവ് പോലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി ആറിനു വൈകുന്നേരം ആ റോടെയായിരുന്നു സംഭവം.
സദാശിവന്റെ മകള് താമസിക്കുന്ന വട്ടിയൂര്ക്കാവ് കോട്ടര്വിള സജിത്ത് ഭവനില് എത്തിയ മനോഹരന് വീടിന്റെ ഹാളില് ഒരു കമ്പുമായി പ്രവേശിക്കുകയും ഇവിടെയുണ്ടായിരുന്ന സദാശിവനുമായി വാക്കുതര്ക്കത്തില് ഏര്പ്പെടുകയുമായിരുന്നു.
മനോഹരന് ജ്യേഷ്ഠനെ അസഭ്യം പറയുകയും കമ്പുകൊണ്ട് അടിക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ തലപിടിച്ച് ഹോളോബ്രിക്സ് കൊണ്ട് കെട്ടിയ മതിലില് ഇടിച്ചു. പലതവണയായുള്ള ഇടിയില് സദാശിവന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം സ്ഥലത്തുനിന്നു മനോഹരന് രക്ഷപ്പെട്ടു. വീട്ടുകാര് ചേര്ന്നു സദാശിവനെ തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ എട്ടുമണി യോടെയായിരുന്നു മരണം. തലയ്ക്കേറ്റ മാരകമായ പരിക്കാണു മരണത്തിനു കാരണമെന്നു വട്ടിയൂര്ക്കാവ് പോലീസ് അറിയിച്ചു. ഗിരിജയാണ് സദാശിവന്റെ ഭാര്യ. മക്കള്: സൗമ്യ, സുമ, സജിത്ത്. സംസ്കാരം ഇന്നു രാവിലെ പെരുങ്കടവിള ആലത്തൂരിലെ ബന്ധുവീട്ടില് നടത്തും.